09 May 2024 Thursday

കോൺസിറ്റ് 2023 ലോഗോ പ്രകാശനം മുൻ വ്യവസായ വകുപ്പ് മന്ത്രിയും എം എൽ എ യുമായ പി കെ കുഞ്ഞാലിക്കുട്ടി നിർവഹിച്ചു

ckmnews


ചങ്ങരംകുളം:ലെസ്സൺ ലെൻസ്‌ ഇന്റഗ്രെറ്റഡ് സ്കൂളിൽ ഈ വർഷം നടക്കുന്ന 4ആമത് ഇന്റർനാഷണൽ കോൺഫ്രൻസ് കോൺസിറ്റ് 2023'ലോഗോ മുൻ വ്യവസായ വകുപ്പ് മന്ത്രിയും എം എൽ എ യുമായ പി കെ കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്‌തു.ആർട്ടിഫിഷ്യൽ ഇന്റലിജിൻസിന്റെ അനന്ത സാധ്യതകളെ കുറിച്ചാണ്

ഈ വർഷത്തെ കോൺഫ്രൻസ് ചർച്ച ചെയ്യുന്നത്.ലെസ്സൺ ലെൻസ്‌ ഇന്റഗ്രെറ്റഡ് സ്കൂൾ ചെയർമാൻ ഷാനവാസ് വട്ടത്തൂർ,അക്കാഡമിക് ഹെഡ് യഹ്‌യ പി, മലപ്പുറം സഹകരണ ബാങ്ക് സെക്രട്ടറി സഹീർ കാലടി എന്നിവർ സംബന്ധിച്ചു.രാജ്യത്തെയും വിദേശത്തെയും വിവിധ സ്‌കൂളുകളിൽ നിന്നും തിരഞ്ഞെടുത്ത കുട്ടികൾ പങ്കെടുക്കുന്ന കോൺഫ്രൻസ് ഡിസംബർ 2 ന് , ശനിയാഴ്ച മലപ്പുറം ജില്ലയിലെ കോലിക്കര ലെസ്സൺ ലെൻസ്‌ ക്യാമ്പസ്സിൽ നടക്കും.