09 May 2024 Thursday

പന്താവൂർ പൂമോത്ത് താഴം റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം:മുസ്ലിം ലീഗ്

ckmnews



ചങ്ങരംകുളം:ആലങ്കോട് പഞ്ചായത്തിലെ പന്താവൂർ പത്തൊൻപതാം വാർഡിൽ തകർന്ന് കിടക്കുന്ന പൂമോത്ത് താഴം റോഡ് നാളിതു വരെയും ഗതാഗത യോഗ്യമാക്കാത്തതിൽ പന്താവൂർ ശാഖാ മുസ്ലിം ലീഗ് യോഗം കടുത്ത പ്രധിഷേധം രേഖപ്പെടുത്തി.കഴിഞ്ഞ പ്രളയ കാലത്ത് തകർന്ന റോഡിന് ഏഴ് ലക്ഷം രൂപ കോൺഗ്രീറ്റ് വർക്കിന് ഫണ്ട് അനുവധിച്ചിട്ടുണ്ടെന്ന്  പറയപ്പെടുന്നുണ്ടെങ്കിലും കാര്യമായ നവീകരണ പ്രവർത്തികളൊന്നും ഇത് വരെ നടന്നിട്ടില്ലെന്ന് മുസ്ലിംലീഗ് നേതാക്കൾ പറഞ്ഞു. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിൽ നവീകരണ പ്രവൃത്തിയുടെ ഭാഗമായി അടിച്ച മെറ്റൽ എല്ലാം ഒലിച്ച് പോകുകയും ചെയ്തെന്നും അധികൃതരുടെ അനാസ്ഥ കാരണം കാൽ നടയാത്ര പോലും പ്രയാസകരമായ അവസ്ഥയിലാണെന്നും അറ്റകുറ്റ പണി നടത്തി റോഡ് ഉടൻ ഗതാഗത യോഗ്യമാക്കിയിട്ടില്ലങ്കിൽ പ്രദേശവാസികളെ ഉൾപ്പെടുത്തി കടുത്ത പ്രക്ഷോപത്തിലേക്ക് പോകേണ്ടിവരുമെന്ന് നേതാക്കൾ പറഞ്ഞു.യോഗത്തിൽ മുസ്ലിംലീഗ് യൂണിറ്റ് പ്രസിഡന്റ് ഉണ്ണി ഹാജി അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി കെ വി ആലികുട്ടി ,മൊയ്തീൻ കുട്ടി പിലാക്കൽ, കെ വി അബ്ദുറഹ്മാൻ കെവിഎം ബഷീർ  ,കുഞ്ഞിപ്പ പന്താവൂർ , സബീഹ് എന്നിവർ സംസാരിച്ചു.