09 May 2024 Thursday

സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

ckmnews



എടപ്പാൾ:പലസ്തീൻ ജനതക്ക് ഐക്യദാർഢ്യമർപ്പിച്ച് സിപിഐ എം എടപ്പാൾ ഏരിയ കമ്മിറ്റി ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു.എടപ്പാൾ ജങ്ഷനിൽ നടന്ന പരിപാടി സിപിഐ എം ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ് ഉദ്ഘാടനം ചെയ്തു.സിപിഐ എം എടപ്പാൾ ഏരിയ സെക്രട്ടറി ടി സത്യൻ അധ്യക്ഷനായി.ഡോ.പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തി.വി വി കുഞ്ഞുമുഹമ്മദ്, ഇ വി മോഹനൻ, അഡ്വ. എം ബി ഫൈസൽ, ഇ രാജഗോപാൽ, എസ് സുജിത്ത് എന്നിവർ സംസാരിച്ചു. സി രാമകൃഷ്ണൻ സ്വാഗതം പറഞ്ഞു.