09 May 2024 Thursday

ശാസ്ത്രലോകത്തെ കൗതുക കാഴ്ചകൾ ഒരുക്കി മൂന്ന് ദിവസം നീണ്ട എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു

ckmnews

ശാസ്ത്രലോകത്തെ കൗതുക കാഴ്ചകൾ ഒരുക്കി മൂന്ന് ദിവസം നീണ്ട എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു


ചങ്ങരംകുളം:ശാസ്ത്രലോകത്തെ കൗതുക കാഴ്ചകൾ ഒരുക്കി കോക്കൂർ അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വന്ന എടപ്പാൾ ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു.മൂന്ന് ദിവസം നീണ്ട് നിന്ന ശാസ്ത്രമേളയിൽ പോട്ടൂർ മോഡേൺ എച്ച് എസ് ഓവറോൾ ചാമ്പ്യൻമാരായി.യഥാക്രമം ഐഡിയൽ ഇഎച്ച്എസ്എസ് കടകശ്ശേരി,മൂക്കുതല ഹയർ സെക്കണ്ടറി സ്കൂൾ  രണ്ടും,മൂന്നും സ്ഥാനം നേടി.3500 ഓളം വിദ്യാർത്ഥികളാണ് മൂന്ന് ദിവസം നീണ്ട് നിന്ന മേളയിൽ പങ്കെടുക്കുന്നത്.കോക്കൂരിലും വളയംകുളത്തും പാവിട്ടപ്പുറത്തുമായി നടന്ന മേളക്ക് വിപുലമായ സംവിധാനങ്ങളാണ് സംഘാടകർ ഒരുക്കിയിരുന്നത്.മുഴുവൻ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും വിഭവ സമൃദ്ധമായ ഭക്ഷണവും സംഘാടകർ ഒരുക്കിയിരുന്നു.വ്യാഴാഴ്ച വൈകിയിട്ട് നടന്ന സമാപന സമ്മേളനം പൊന്നാനി എംഎൽഎ പി നന്ദകുമാർ ഉദ്ഘാടനം ചെയ്തു.തുടർന്ന് വിജയികൾക്കുള്ള സമ്മാനധാനവും അരങ്ങേറി