09 May 2024 Thursday

പാലപ്പെട്ടി ഗവ: സ്കൂളിൽ ഹൈടെക് ഓഫീസ് & സ്റ്റാഫ് റൂം ഉദ്ഘാടനം ചെയ്തു

ckmnews



എരമംഗലം:മലപ്പുറം ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് പെരുമ്പടപ്പ് പഞ്ചായത്തിലെ പാലപ്പെട്ടി ഗവൺമെന്റ്  ഹയർസെക്കൻഡറി സ്കൂളിൽ ഹൈട്ടെക് നിലവാരത്തിൽ നവീകരണം പൂർത്തീകരിച്ച ഓഫീസ് & സ്റ്റാഫ് റൂമിന്റെ ഉദ്ഘാടന കർമ്മം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എകെ സുബൈർ നിർവഹിച്ചു.പി ടി എ പ്രസിഡന്റ് ഇ  കെ ഇസ്മായിൽ അധ്യക്ഷവഹിച്ചു.ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ രമേശ് കുമാർ മുഖ്യ അതിഥിയായിരുന്നു. ജില്ലാ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഹീം വിടിപറമ്പിൽ,ഗ്രാമപഞ്ചായത്തംഗങ്ങളായ സൗദ അബ്ദുള്ള, കൗലത്ത് പി ടി എ അംഗങ്ങളായ ഖലീൽ, ബിനു , പൊതു പ്രവർത്തകരായ ഒ എം ജയപ്രകാശ്, അഷ്റഫ് ആലുങ്ങൽ സ്റ്റാഫ് സെക്രട്ടറി ജയേന്ദ്രൻ മാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. പ്രിൻസിപ്പൽ സജീവ് കുമാർ മാസ്റ്റർ സ്വാഗതവും എച്ച്എം കൃഷ്ണൻ മാസ്റ്റർ നന്ദിയും പറഞ്ഞു