09 May 2024 Thursday

എം.ടി.സിനിമകളിലെ സംഗീതം:പ്രഭാഷണം ഒക്ടോബർ 22ന് കാണിയിൽ നടക്കും

ckmnews


ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന എം.ടി. ചലച്ചിത്രോൽസവത്തിന്റെ ഭാഗമായി"എം.ടി-സിനിമയും സംഗീതവും"എന്ന വിഷയത്തിൽ സംഗീതനിരൂപകൻ ഇ.ജയകൃഷ്ണൻ പ്രഭാഷണം നടത്തും.ചങ്ങരംകുളം 'കാണിസിനിമ'യിൽ ഒക്ടോബർ 22 ഞായറാഴ്ച വൈകുന്നേരം 4മണി ക്കാണ് പരിപാടി.തുടർന്ന് കെ.പി.കുമാരൻ സംവിധാനം ചെയ്ത'എം.ടി: എ മൊമന്റസ് ലൈഫ് ഇൻ ക്രിയേറ്റിവിറ്റി'എന്ന സിനിമയും പ്രദർശിപ്പിക്കും