26 April 2024 Friday

നിര്‍മാണം പൂര്‍ത്തിയാക്കിയ കടുക്കുഴി പമ്പ്ഹൗസ് കര്‍ഷകര്‍ക്കായി തുറന്ന് കൊടുത്തു

ckmnews

*നിർമ്മാണം പൂർത്തീകരിച്ച കടുക്കുഴി പമ്പ് ഹൗസ് കർഷകർക്കായി തുറന്നുകൊടുത്തു*


ചങ്ങരംകുളം: മലപ്പുറം ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷനിൽ നന്നംമുക്ക് പഞ്ചായത്തിലെ150 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന  കടുക്കുഴി കോൾപടവിന് അനുവദിച്ച പമ്പ്ഹൗസിന്റെ നിർമ്മാണം പൂർത്തീകരിച്ച് കർഷകർക്കായി തുറന്ന് കൊടുത്തു.ജില്ലാ പഞ്ചായത്ത് ചങ്ങരംകുളം ഡിവിഷൻ മെമ്പർ അഡ്വ എം ബി ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു. നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ കരീം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ കെ മണികണ്ഠൻ മുഹമ്മദാലി നരണിപ്പുഴ കോൾ പടവ് അവ സെക്രട്ടറി ചാക്കോ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. വാർഡ് മെമ്പർ എം കെ മണികണ്ഠൻ സ്വാഗതവും കോൾ പടവ് പ്രസിഡണ്ട് കുഞ്ഞുണ്ണി നന്ദിയും പറഞ്ഞു.