09 May 2024 Thursday

കൃഷി നശിപ്പിക്കന്ന പന്നികളെ പിടിക്കാൻ ആലംകോട് പഞ്ചായത്ത് ശ്രമം തുടങ്ങി

ckmnews


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിന്റെ വിവിധ,ഭാഗങ്ങളിൽ കൃഷി നശിപ്പിക്കന്ന പന്നികളെ പിടിക്കാൻ ആലംകോട് പഞ്ചായത്ത് ശ്രമം തുടങ്ങി.കഴിഞ്ഞ ദിവസങ്ങളിൽ ചിയ്യാനൂർ,എറവറാംകുന്ന് പാടശേഖരങ്ങളിൽ കാട്ടുപന്നികൾ വ്യാപകമായി നെൽകൃഷി നശിപ്പിച്ചിരുന്നു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ വാഴ,കപ്പ,ചേമ്പ് തുടങ്ങി കാർഷിക വിളകളും കാട്ടുപന്നികൾ നശിപ്പിക്കുന്നതായി പരാതികൾ ഉയർന്നിരുന്നു.കർഷകരുടെ പരാതികൾ വ്യാപകമായതോടെയാണ് അധികൃതർ കാട്ടുപന്നികളെ പിടികൂടുന്നതിന് രംഗത്തിറങ്ങിയത്.ചിയ്യാനൂർ പാടത്ത് ഇറങ്ങിയ കൊട്ടുപന്നിയെ പിടിക്കാൻ അധികൃതർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല