09 May 2024 Thursday

മദ്റസത്തുൽ ഫലാഹ് സംഘടിപ്പിച്ച എയിംസ് മീലാദ് ഫെസ്റ്റിന് തുടക്കമായി

ckmnews


ചങ്ങരംകുളം:നിത്യവസന്ത മീ പ്രവാചകന്‍ എന്ന ശീർഷകത്തിൽ കക്കടിപ്പുറം അൽഫലാഹ് ഇംഗ്ലീഷ് സ്കൂളിന് കീഴിൽ പ്രവർത്തിക്കുന്ന മദ്റസത്തുൽ ഫലാഹ് സംഘടിപ്പിച്ച മീലാദ് ഫെസ്റ്റിന് പ്രൗഡോജ്വല തുടക്കം. ചടങ്ങിൽ എം. എസ് ഡിപ്പാർട്ട് മെൻ്റ് ഹെഡ് റഫീഖ് മൗലവി പ്രാർത്ഥന നിർവഹിച്ചു. മീലാദ് ഫെസ്റ്റ് കൺവീനർ അസൈനു സി. എ. ചടങ്ങിന് സ്വാഗതം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ മുഹമ്മദ് അൻസാർ കെ.ടി. ഉദ്ഘാടന കർമ്മം നിർവഹിച്ചു.  അൽഫലാഹ് ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ സഫ്വാൻ നദ് വി അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ ബാപ്പിനു ഹാജി, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഇബ്രാഹിം പി. എം. എന്നിവർ ആശംസ പ്രഭാഷണം നിർവഹിച്ചു.   എം. എസ് ഡിപ്പാർട്ട്മെൻ്റ് സ്റ്റാഫ് സെക്രട്ടറി അഷ്റഫ് സഅദി ഉദ്ഘാടന പരിപാടിക്ക് നന്ദി പറഞ്ഞു. തുടർന്ന് നടന്ന ആത്മീയ മജ്‌ലിസിന് നന്നംമുക്ക് റെയ്ഞ്ച് പ്രസിഡൻ്റ് മൊയ്തീൻ മൗലവി പ്രാർത്ഥനക്ക് നേതൃത്വം നൽകി. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.രണ്ട് ദിവസങ്ങളിലായി നടക്കുന്ന മീലാദ് ഫെസ്റ്റിൽ ദഫ് മുട്ട്, അറബനമുട്ട്, ബുർദ മജ്‌ലിസ്, ഫ്ലവർ ഷോ തുടങ്ങിയ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടക്കും.