09 May 2024 Thursday

കേരള മാപ്പിള കലാ അക്കാദമി " ചങ്ങരംകുളം യൂണിറ്റ് രൂപീകരണം നടന്നു

ckmnews

കേരള മാപ്പിള കലാ അക്കാദമി " ചങ്ങരംകുളം യൂണിറ്റ് രൂപീകരണം നടന്നു


ചങ്ങരംകുളം:കേരള മാപ്പിള കലാ അക്കാദമി "ചങ്ങരംകുളം യൂണിറ്റിന്റെ രൂപീകരണം ചങ്ങരംകുളം താഹിർ ലൈറ്റ് & സൗണ്ട് ഹാളിൽ വെച്ചു നടന്നു.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെവി ഷെഹീർ ഉൽഘാടനം ചെയ്തു.പ്രസിഡന്റ്‌ സിദ്ദിഖ് ചെറുവല്ലൂർ അധ്യക്ഷനായിരുന്നു.അടുത്തിടെ കലാ കേരളത്തിന്‌ നഷ്ടമായ കലാകാരന്മാരെ അനുസ്മരിച്ച് താഹിർ ഇസ്മായിൽ സംസാരിച്ചു.പ്രശസ്ത മാപ്പിളപ്പാട്ടു ഗായകൻ എടപ്പാൾ ബാപ്പു മുഖ്യ പ്രഭാഷണം നടത്തി.മാപ്പിളപ്പാട്ടിനു മികച്ച സംഭാവന നൽകിയ  അദ്ദേഹത്തെ പഞ്ചായത്ത്‌ പ്രസിഡണ്ടും, അക്കാദമി ഭാരവാഹികളും ചേർന്ന് പൊന്നാടയണിയിച്ചു.കരീം കോഴിക്കൽ,അബ്ദുൽഹയ്യ് മാണിശ്ശേരി,കെവി മുസ്തഫ, സാദിഖ് നെച്ചിക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു.ഖാദിർഷ പുത്തൂർ,മുത്തു പൈലറ്റ്, അഷ്‌റഫ്‌ ആമയം, മുത്തു പുന്നക്കൽ, ഷെമീറ ജബ്ബാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ മെഹ്ഫിലും, വിവിധ കലാ പരിപാടികളും പള്ളിക്കര കോൽക്കളി സംഘത്തിന്റെ  കോൽക്കളിയും അരങ്ങേറി.ജനറൽ സെക്രട്ടറി ഖാദിർഷ പുത്തൂർ സ്വാഗതവും,റഷീദ് നെച്ചിക്കൽ നന്ദിയും പറഞ്ഞു.