09 May 2024 Thursday

വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ തൊഴിലധിഷ്ഠിത കോഴ്സ് ഉദ്ഘാടനം ചെയ്തു

ckmnews


ചങ്ങരംകുളം:വളയംകുളം അസബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ വിദ്യാർത്ഥികൾക്കും പൂർവ്വ വിദ്യാർത്ഥികൾക്കും തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ   ആരംഭിക്കുന്ന വിവിധ തൊഴിൽ അധിഷ്ഠിത ഹൃസ്വകാല കോഴ്സുകളുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ എം എൻ മുഹമ്മദ് കോയ നിർവഹിച്ചു.കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന പരിപാടിയിൽ പദ്ധതിയുടെ ഭാഗമായി ആദ്യമായി ആരംഭിക്കുന്ന അക്കൗണ്ടിംഗ് ടാലി കോഴ്സിന്റെ  ക്ലാസുകൾ ആരംഭിച്ചു.കോളേജ് കമ്മിറ്റി പ്രസിഡണ്ട് പി പി എം അഷ്റഫ് ചടങ്ങിൽ  അധ്യക്ഷത വഹിച്ചു.വി മുഹമ്മദുണ്ണി ഹാജി

 ആശംസ പ്രസംഗം നടത്തി ആടൂൺ കോഴ്സ് കോഡിനേറ്റർ ജുബി സി കെ ജി ടെക് ടീം  മാനേജർ നാസിം ഹൈദർ  എന്നിവർ പ്രസംഗിച്ചു.നിലവിലെ വിദ്യാർത്ഥികൾക്ക് പുറമേ  പൂർവ്വ വിദ്യാർത്ഥികൾക്കും  കോഴ്സിന്റെ പ്രയോജനം ലഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു