09 May 2024 Thursday

ചങ്ങരംകുളം സാംസ്കാരിക സമിതി 'പൊനം 'നോവൽ ചർച്ച നടത്തി

ckmnews


ചങ്ങരംകുളം സാംസ്കാരിക സമിതി 'പൊനം 'നോവൽ ചർച്ച നടത്തി.കെഎൻ പ്രശാന്ത് രചിച്ച നന്തനാർ സ്മാരക പുരസ്കാരം നേടിയ പൊനം കാട്ടിലെയും കാടിനോരത്തേയും മനുഷ്യരുടെ പകയുടെയും പ്രതികാരങ്ങളുടെയും രതിയുടെയും കഥകൾ പറയുന്ന വേറിട്ട രചനയാണെന്ന് സോമൻ ചെമ്പ്രേത്ത് ആമുഖ പ്രഭാഷണത്തിൽ അഭിപ്രായപ്പെട്ടു.ഇസ്ഹാഖ് ഒതളൂർ ചർച്ചയുടെ മോഡറേറ്ററായി. യുവ എഴുത്തുകാരിൽ ശ്രദ്ധേയനായ കെ എൻ പ്രശാന്തിന് നൂറനാട് ഹനീഫ നോവൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.