09 May 2024 Thursday

ചങ്ങരംകുളത്ത് വീട്ടിൽ നിർത്തിയിട്ട ഇന്നോവ കാറും ജീപ്പും കത്തിച്ച സംഭവം:വൈരാഗ്യം തീർക്കാൻ പൂക്കരത്തറ സ്വദേശി അറസ്റ്റിൽ:ഡോഗ് സ്കോഡും വിരലടയാള വിദഗ്തരും പരിശോധന നടത്തി

ckmnews

ചങ്ങരംകുളത്ത് വീട്ടിൽ നിർത്തിയിട്ട ഇന്നോവ കാറും ജീപ്പും കത്തിച്ച സംഭവം:വൈരാഗ്യം തീർക്കാൻ


പൂക്കരത്തറ സ്വദേശി അറസ്റ്റിൽ:ഡോഗ് സ്കോഡും വിരലടയാള വിദഗ്തരും പരിശോധന നടത്തി


ചങ്ങരംകുളം:ഉദിനുപറമ്പിൽ വീട്ടിൽ നിർത്തിയിട്ട ഇന്നോവ കാറും ജീപ്പും കത്തിച്ച സംഭവത്തിൽ പൂക്കരത്തറ സ്വദേശിയെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.പൂക്കരത്തറ ആലപ്പാട്ട് അക്ബർ സാദിക്(40)ആണ് അറസ്റ്റിലായത്.കത്തിച്ച വാഹന ഉടമകളോട് ഇയാൾക്കുണ്ടായിരുന്ന വൈരാഗ്യമാണ് വാഹനം കത്തിക്കുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം.സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് ചങ്ങരംകുളം ഉദിനുപറമ്പിൽ അടുത്ത വീടുകളിലായി നിർത്തിയിട്ട രണ്ട് വാഹനങ്ങൾ കത്തി നശിച്ചത്.ഉദിനുപറമ്പ് സ്വദേശികളായ കൊളാടിക്കൽ ഷെക്കീറിന്റെ ഇന്നോവ കാറും,ചങ്ങരത്ത് വളപ്പിൽ നസിറുദ്ധീന്റെ താർ ജീപ്പുമാണ് ഒരേ സമയം കത്തിയത്.ശബ്ദം കേട്ട് വന്ന് നോക്കിയപ്പോഴാണ് സംഭവം വീട്ടുകാർ അറിയുന്നത്.ഇന്നോവ പൂർണ്ണമായും കത്തിയിരുന്നു.വീടിന്റെ ജനൽ ചില്ലുകളും,സമീപത്ത് കിടന്ന മറ്റൊരു കാറിന്റെ ഗ്ളാസും ചൂടേറ്റ് പൊട്ടിയിട്ടുണ്ട്.ഉദിനുപറമ്പിൽ മുള്ളംകുന്ന് റോഡിലുള്ള നസിറുവിന്റെ വീട്ടിൽ നിർത്തിയിട്ട താർ ജീപ്പ് കത്തുന്നത് കണ്ട് വീട്ടുകാർ ഉണരുകയും ബഹളം വെക്കുകയുമായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന്  തീകെടുത്തി.തീ പെട്ടെന്ന് കെടുത്താൻ കഴിഞ്ഞത് കൊണ്ട് ജീപ്പ് പൂർണ്ണമായും കത്തിയിട്ടില്ല.സംഭവ സ്ഥലത്ത് ഡോഗ് സ്കോഡും വിരലടയാള വിദഗ്തരും സയന്റിഫിക് വിദഗ്തരും എത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം വേണമെന്നും പിന്നിൽ ക്വൊട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നും ഉദ്ധ്യോഗസ്ഥർ പറഞ്ഞു.പിടിയിലായ പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാന്റ് ചെയ്തു