09 May 2024 Thursday

എസ് ഡി പി ഐ ചങ്ങരംകുളം ബ്രാഞ്ച് കൺവെൻഷൻ സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:എസ്ഡിപിഐ ചങ്ങരംകുളം ബ്രാഞ്ച് കൺവെൻഷൻ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു.മണ്ഡലം വൈസ് പ്രസിഡന്റ്‌ ഹസൻ ചിയ്യാനൂർ കൺവെൻഷൻ ഉത്ഘാടനം ചെയ്തു.അക്രമകാരികളായ ഭരണാധികാരികൾക്ക് തുടർച്ച ഉണ്ടായിട്ടില്ലെന്നും,ഫറോവയും,ഹിറ്റ്ലറും,മുസ്സോളനീയും ഉദാഹരണങ്ങളാണെന്നും, ഇസ്രായേലിനു ഭാവിയിൽ സംഭവിക്കാൻ പോകുന്നത് അതിൽ നിന്ന് വ്യത്യസ്തമല്ലെന്നും ഹസൻ ചിയ്യാനൂർ അഭിപ്രായപ്പെട്ടു.ബ്രാഞ്ച് പ്രസിഡന്റ്‌ സലാം പള്ളിക്കര അധ്യക്ഷത വഹിച്ചു.ബുഷ്‌റ ടീച്ചർ ഉൽബോധന ക്ലാസ്സ്‌ നടത്തി.കൺവെൻഷനിൽ മുതിർന്ന പ്രവർത്തകരെ ആദരിക്കൽ, കുട്ടികളുടെ കലാപരിപാടികൾ എന്നിവ നടന്നു.സുബൈർ ചങ്ങരംകുളം, നിഹാദ് തങ്ങൾ, ഷാജി ഒ വി ,അബ്ദുൽ ജലീൽ,എന്നിവർ സംസാരിച്ചു.ബ്രാഞ്ച് സെക്രട്ടറി അബ്ദുള്ള കുട്ടി പള്ളിക്കര സ്വാഗതവും,പ്രോഗ്രാം കോർഡിനേറ്റർ ലത്തീഫ് മൗലവി നന്നംമുക്ക് നന്ദിയും പറഞ്ഞു.