09 May 2024 Thursday

വടംവലിയിൽ മൂന്നാം തവണയും ലഗാൻ മടത്തുംപുറം വിജയികളായി

ckmnews

വടംവലിയിൽ  മൂന്നാം തവണയും ലഗാൻ മടത്തുംപുറം വിജയികളായി


ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ വടംവലി മത്സരത്തിൽ തുടർച്ചയായി മൂന്നാം തവണയും ലഗാൻ മടത്തുംപുറം വിജയികളായി. മത്സരത്തിൽ ഒമ്പത് ടീമുകൾ പങ്കെടുത്ത മത്സരം യുവപ്രതിഭ കൾച്ചറൽ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു സംഘടിപ്പിച്ചത്. ലഗാൻ മഠത്തുംപുറത്തിനായി

പ്രവീൺ കെ എം, രതീഷ് എം, അമൽ നാഥ് എം എസ്, സരുൺ കെ കെ, അക്ഷയ് കെ കെ,വൈശാഖ് കെ വി, സുധീഷ് കെ ബി വടംവലിച്ചു. സജി കെ കെ ആണ് പരിശീലകൻ.