09 May 2024 Thursday

ചങ്ങരംകുളത്ത് വീട്ടിൽ നിർത്തിയിട്ട കാറുകൾ അജ്ഞാതർ കത്തിച്ചു ഇന്നോവ കാർ പൂർണ്ണമായും കത്തി നശിച്ചു:താർ ജീപ്പ് ഭാഗിഗമായി കത്തി

ckmnews

ചങ്ങരംകുളത്ത് വീട്ടിൽ നിർത്തിയിട്ട കാറുകൾ അജ്ഞാതർ കത്തിച്ചു


ഇന്നോവ കാർ പൂർണ്ണമായും കത്തി നശിച്ചു:താർ ജീപ്പ് ഭാഗിഗമായി കത്തി


ചങ്ങരംകുളത്ത് വീട്ടിൽ നിർത്തിയിട്ട കാറുകൾ അജ്ഞാതർ കത്തിച്ചു.ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ചങ്ങരംകുളം ഉദിനുപറമ്പിലാണ് അടുത്ത വീടുകളിലായി നിർത്തിയിട്ട രണ്ട് വാഹനങ്ങൾ കത്തി നശിച്ചത്.ഉദിനുപറമ്പ് സ്വദേശികളായ കൊളാടിക്കൽ ഷെക്കീറിന്റെ ഇന്നോവ കാറും,ചങ്ങരത്ത് വളപ്പിൽ നസിറുദ്ധീന്റെ താർ ജീപ്പുമാണ് ഒരേ സമയം കത്തിയത്.ശബ്ദം കേട്ട് വന്ന് നോക്കിയപ്പോഴാണ് സംഭവം വീട്ടുകാർ അറിയുന്നത്.ഇന്നോവ പൂർണ്ണമായും കത്തിയിരുന്നു.വീടിന്റെ ജനൽ ചില്ലുകളും,സമീപത്ത് കിടന്ന മറ്റൊരു കാറിന്റെ ഗ്ളാസും ചൂടേറ്റ് പൊട്ടിയിട്ടുണ്ട്.ഉദിനുപറമ്പിൽ മുള്ളംകുന്ന് റോഡിലുള്ള നസിറുവിന്റെ വീട്ടിൽ നിർത്തിയിട്ട താർ ജീപ്പ് കത്തുന്നത് കണ്ട് വീട്ടുകാർ ഉണരുകയും ഭഹളം വെക്കുകയുമായിരുന്നു.ഓടിക്കൂടിയ നാട്ടുകാരും വീട്ടുകാരും ചേർന്ന്  തീകെടുത്തി.തീ പെട്ടെന്ന് കെടുത്താൻ കഴിഞ്ഞത് കൊണ്ട് ജീപ്പ് പൂർണ്ണമായും കത്തിയിട്ടില്ല.പൂക്കരത്തറ സ്വദേശിയായ യുവാവുമായി നില നിന്നിരുന്ന തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്.സംഭവത്തിൽ ചങ്ങരംകുളം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്