09 May 2024 Thursday

ഹെൽത്ത് സെൻ്ററിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി പ്രതിഷേധ ദർണ്ണ നടത്തി

ckmnews


ചങ്ങരംകുളം:നന്നംമുക്ക് പഞ്ചായത്ത് ഹെൽത്ത് സെൻ്ററിൻ്റെ ശോചനീയാവസ്ഥക്ക് പരിഹാരം കാണണമെന്നും എത്രയും പെട്ടെന്ന് പണി പൂർത്തീകരിച്ച പുതിയ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റണമെന്നും  ആവശ്യപ്പെട്ട് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചു.രോഗികളും, ജീവനക്കാരും അനുഭവിക്കുന്ന പ്രയാസങ്ങൾക്ക്  പരിഹാരം കാണണമെന്നും ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.ബിജെപി നന്നംമുക്ക് പഞ്ചായത്ത് പതിമൂന്നാം വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിൽ പി.എച്ച്.സി യുടെ മുന്നിൽ നടന്ന പ്രതിഷേധ ധർണ്ണ ബി.ജെ. പി. സംസ്ഥാന കമ്മറ്റി അംഗം കെ.കെ. സുരേന്ദ്രൻ ഉൽഘാടനം ചെയ്തു.വാർഡ് മെമ്പർ സബിത വിനയകുമാർ,ബി.ജെ.പിബൂത്ത്  പ്രസിഡൻ്റ് അനീഷ് പി.പി, ജനാർദ്ധനൻ  പട്ടേരി, അനീഷ് മൂക്കുതല,വിനയൻ വാഴുള്ളി, രഞ്ജു മൂക്കുതല തുടങ്ങിയവർ പ്രസംഗിച്ചു.