09 May 2024 Thursday

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ യുഡിഎഫ് മെമ്പർമാർ പ്രതിഷേധിച്ചു

ckmnews

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ യുഡിഎഫ് മെമ്പർമാർ പ്രതിഷേധിച്ചു


ചങ്ങരംകുളം: നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ തെരുവ് വിളക്കുകൾ കൃത്യമായി റിപ്പയർ ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് യു ഡി എഫ് മെമ്പർമാർ പഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചത്.കരാറുകാർക്ക് കൃത്യമായി പണം നൽകിയിട്ടില്ല അത് കൊണ്ടാണ് കരാറുകർ റിപ്പയർ ചെയ്യാൻ വരാത്തതെന്ന് യു ഡി എഫ് മെമ്പർ പറഞ്ഞു. പല തവണ ബോർഡ് യോഗത്തിൽ ഇക്കാര്യം പറഞ്ഞെങ്കിലും പ്രസിഡന്റ് അടക്കം ഉള്ളവർ യാതൊരു നടപടിയും സ്വീകരിക്കാതെ മുന്നോട്ട് പോകുകയാണ് ചെയ്യുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഇത്തരം നടപടികൾ അധികാരികൾ ഒഴിവാക്കി കൃത്യമായി കരാറുകാർക്ക് പണം നൽകി പണികൾ ഉടൻ ആരംഭിക്കണമെന്ന് മെമ്പർമാരും നാട്ടുകാരും ആവിശ്യപ്പെട്ടു. എന്നാൽ കുടിശ്ശികയുള്ള തുക ഒരാഴ്ചക്കകം നൽകി പണികൾ ആരംഭിക്കുമെന്ന് സെക്രട്ടറി മെമ്പർമാർക്കും നാട്ടുകാർക്കും ഉറപ്പ് നൽകിയതിന് ശേഷമാണ് ഉപരോധം അവസാനിപ്പിച്ചത്.മെമ്പർമാരായ അഷ്‌റഫ്‌ കാട്ടിൽ, മുസ്തഫ ചാലുപറമ്പിൽ, നൗഷാദ് വി കെ എം, സാദിഖ് നെച്ചിക്കൽ എന്നിവർ ഉപരോധത്തിന് നേതൃത്വം നൽകി.