09 May 2024 Thursday

ശൈഖ് അഹ്‌മദ് അൽഖാദിരിയുടെ ആണ്ടു നേർച്ച നാളെ ശനിയാഴ്ച നടുവട്ടത്തു നടക്കും

ckmnews

ശൈഖ് അഹ്‌മദ് അൽഖാദിരിയുടെ ആണ്ടു നേർച്ച നാളെ ശനിയാഴ്ച നടുവട്ടത്തു നടക്കും


എടപ്പാൾ: വിശ്രുത പണ്ഡിതനും സൂഫീവര്യനുമായ ശൈഖ് അഹ്‌മദ് അൽഖാദിരിയുടെ   ആണ്ടു നേർച്ച നാളെ (ഒക്ടോബർ 14ന് ശനിയാഴ്ച) നടുവട്ടത്തു നടക്കും.മഖാം സിയാറത്, ഖത്മുൽ ഖുർആൻ, മൗലിദ്, സ്വലാത്ത്, പ്രഭാഷണം , പ്രാർഥന, ഭക്ഷണ വിതരണം എന്നിവയാണ് പരിപാടികൾ. നാളെ വൈകീട്ട് 4.15ന് നടുവട്ടം ജുമുഅത്ത് പള്ളി മഖാമിൽ നടക്കുന്ന സമൂഹ സിയാറതിന് സമസ്ത മുശാവറ അംഗം ചെറവല്ലൂർ ഇസ്മാഈൽ മുസ്‌ലിയാർ നേതൃത്വം നൽകും. തുടർന്ന്, നടുവട്ടം നന്മ കാമ്പസിലെ ഉറൂസ് നഗറിൽ വൈകീട്ട് 5.30ന് ഖത്മുൽ ഖുർആൻ മജ്ലിസ് നടക്കും. വൈകീട്ട് ഏഴിന് വിവിധ മഹല്ലുകളിലെ ഖത്വീബുമാർ  നേതൃത്വം നൽകുന്ന മൗലിദ് ജൽസക്ക് ആരംഭമാകും.രാത്രി 8 ന് ആത്മീയ സമ്മേളനം കക്കിടിപ്പുറം സ്വാലിഹ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും.   അബ്ദുൽ ബാരി സിദ്ദീഖി കടുങ്ങപുരം മുഖ്യപ്രഭാഷണവും സയ്യിദ് തഖിയ്യുദ്ദീൻ തങ്ങൾ ആന്ത്രോത്ത് സമാപന പ്രാർഥനയും നിർവഹിക്കും.അറക്കൽ ബീരാൻകുട്ടി മുസ്‌ലിയാർ,അബ്ദുറസാഖ് ഫൈസി, അബ്ദുറഹ്മാൻ ബാഖവി, സുബൈർ മിസ്ബാഹി, ശറഫുദ്ദീൻ ഹൈതമി, അശ്റഫ് അഹ്സനി, അബ്ദുല്ല അഹ്സനി, മുഹമ്മദലി ബാഖവി, മുഹമ്മദലി മന്നാനി, മുഹമ്മദ് ദാരിമി, ഹാഫിള് ഹബീബുല്ല ബാഖവി തുടങ്ങിയവരും മഹല്ല് പ്രമുഖരും നേതാക്കളും സംബന്ധിക്കും