09 May 2024 Thursday

പാടത്തകായിൽ മഖാം ഉറൂസ് ഒക്ടോബർ 14,15 തിയ്യതികളിൽ നടക്കും

ckmnews

എരംമംഗലം:വെളിയങ്കോട് പാടത്തകായിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് മുഹമ്മദ് സ്വാലിഹ് മൗലാ (റ) യുടെ അമ്പത്തിരണ്ടാം ആണ്ട് നേർച്ച നാളെയും മറ്റന്നാളുമായി മഖാമിൽ നടക്കും.രാവിലെ 10 മണിക്ക് മുത്ത വലി ഹമീദ് ഹാജി പതാക ഉയർത്തുന്നതോടെ ആണ്ട് നേർച്ചക്ക് തുടക്കമാകും.തുടർന്ന് കൂട്ടസിയാറത്ത്,സിൽസില മൗലിദ് പാരായണം, ദിക്റ് സ്വലാത്ത് മജ്ലിസ്,ഉത്ബോധന പ്രസംഗം എന്നിവ നടക്കും.സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ പാണക്കാട്,സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി.അബ്ദുള്ള മുസ്‌ലിയാർ, ഇസ്മാഈൽ സഖാഫി തോട്ടുമുക്കം,കെ.കെ.സുലൈമാൻ അൻവരി കരൂപ്പടന്ന,ബേപ്പൂർ ഖാളി പി.ടി.മുഹമ്മദ് മുസ് ലിയാർ,അയ്യൂബ് സഖാഫി പള്ളിപ്പുറം തുടങ്ങിയവർ നേതൃത്വം നൽകും. രാത്രി ആണ്ട് റാത്തീബ് നടക്കും.രാവിലെ 9 മണിക്ക് മൗലിദ് പാരായണവും നേർച്ചഭക്ഷണ വിതരണവും ഉണ്ടായിരിക്കും.