09 May 2024 Thursday

ഡ്രൈവർ ഇല്ലാതെ പിറകോട്ടിറങ്ങിയ ഓട്ടോ പിടിച്ചു നിർത്തിയ അനഘയെ അനുമോദിച്ചു

ckmnews

ചങ്ങരംകുളം:ഡ്രൈവർ ഇല്ലാതെ പിറകോട്ടിറങ്ങിയ ഓട്ടോ പിടിച്ചു നിർത്തിയ അനഘയെ ചെറവല്ലൂർ സ്നേഹ കലാസമിതി അനുമോദിച്ചു. മൂക്കുതല പി. ചിത്രൻ നമ്പൂതിരിപ്പാട് ഗവ. ഹയർ സെക്കഡറി സ്കൂൾ പ്ലസ് ടു സയിൻസ് വിദ്യാർത്ഥിനിയായ അനഘ ചെറവല്ലൂർ നേടിയോടത്ത് സുകുമാരന്റെയും രജിയുടെയും മകളാണ്.സ്നേഹ കലാസമിതി പ്രവർത്തകരായ റെജി തലേക്കര, മണി പള്ളിയിൽ, റസാക്ക് അരിക്കാട് എന്നിവർ വീട്ടിലെത്തി ഉപഹാരം നൽകി