09 May 2024 Thursday

ആലംകോട് നടരാജ നൃത്ത കലാക്ഷേത്രത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിനികളുടെ ആദ്യ അരങ്ങേറ്റം ഗുരുവായൂരിൽ നടന്നു

ckmnews

ആലംകോട് നടരാജ നൃത്ത കലാക്ഷേത്രത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിനികളുടെ ആദ്യ അരങ്ങേറ്റം ഗുരുവായൂരിൽ  നടന്നു


ചങ്ങരംകുളം:ആലംകോട് നടരാജ നൃത്ത കലാക്ഷേത്രത്തിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥിനികളുടെ ആദ്യ അരങ്ങേറ്റം ഗുരുവായൂരിൽ  നടന്നു.നൃത്ത അധ്യാപിക അനുപമയുടെ ശിഷ്യണത്തിൽ നൃത്തം അഭ്യസിച്ച വിദ്യാർത്ഥികളാണ്

ഗുരുവായൂരിൽ അരങ്ങേറ്റം കുറിച്ചത്‌.പന്താവൂർ കിഴിയപ്പുറം സുബ്രമണ്യക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചെറുപറമ്പിൽ ഹരിദാസൻ്റേയും ബിന്ദുവിൻ്റേയും മൂത്ത മകളായ അനുപമ കേന്ദ്രീയ സംസ്കൃത വിശ്വവിദ്യാലയം ഗുരുവായൂർ കാമ്പസ്സിലെ ആചാര്യ (പിജി)വ്യാകരണ പ്രഥമ വർഷ വിദ്യാർത്ഥിനിയാണ്.ഗുരുവായൂർ ക്ഷേത്രം  ഓഡിറ്റോറിയത്തിൽ അപർണ സി.പി, അനഘ സി.പി, അനന്യ സി.പി,അനീന പി.വി,അനന്യ പി.വി, സാത്വിക, ശ്രീയ, വൈഗ, അഭിനന്ദ എന്നീ നടരാജ നൃത്ത കലാക്ഷേത്രത്തിലെ വിദ്യാർത്ഥിനികളാണ് അരങ്ങേറ്റം നടത്തിയത്