09 May 2024 Thursday

കുന്നംകുളത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒരു ടൺ പ്ലാസ്റ്റിക് ശേഖരം പിടികൂടി

ckmnews


കുന്നംകുളം: ഗുരുവായൂർ റോഡിലെവ്യാപാരസ്ഥാപനത്തിൽ

വിൽപ്പനയ്ക്കായി സൂക്ഷിച്ച ഒരു ടണ്ണോളം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ കുന്നംകുളം നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു.കുന്നംകുളം ഗുരുവായൂർ റോഡിലെ ഖാദി ഭവന സമീപത്തെ അപ്സര സ്റ്റോറിൽ നിന്നാണ് ഒരു ടണ്ണോളം തൂക്കവും വിപണിയിൽ 2 ലക്ഷത്തോളം രൂപ വിലയും വരുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ആരോഗ്യ വിഭാഗം പിടിച്ചെടുത്തത്.

പ്ലാസ്റ്റിക് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് കവർ പ്ലാസ്റ്റിക് വാഴയില, പേപ്പർ പ്ലേറ്റ്, സ്ട്രോ, പേപ്പർ ഗ്ലാസ് എന്നിവയാണ് പിടിച്ചെടുത്തത്. നഗരസഭ ആരോഗ്യ വിഭാഗം മേഖലയിൽ പരിശോധന നടത്തുന്നതിനിടെ സംശയം തോന്നി വ്യാപാരസ്ഥാപനത്തിന്റെ ഗോഡൗണിൽ പരിശോധന നടത്തിയപ്പോഴാണ് വൻതോതിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്തിയത്.മേഖലയിൽ ഇന്ന് 24 ഓളം വ്യാപാരസ്ഥാപനങ്ങളിൽ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ പരിശോധന നടത്തി.പരിശോധനയിൽ അപ്സര സ്റ്റോർ ഉൾപ്പെടെ നാല് സ്ഥാപനങ്ങളിൽ നിന്നാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ചെറിയതോതിലാണ് പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടികൂടിയത്.