09 May 2024 Thursday

ഒന്നര മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ വെള്ളം നിറഞ്ഞ് ചങ്ങരംകുളം

ckmnews

ഒന്നര മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ വെള്ളം നിറഞ്ഞ് ചങ്ങരംകുളം


ചങ്ങരംകുളം:ഒന്നര മണിക്കൂർ നിർത്താതെ പെയ്ത മഴയിൽ വെള്ളം നിറഞ്ഞ് ചങ്ങരംകുളം ടൗൺ.വൈകിയിട്ട് ഏഴരയോടെയാണ് ചങ്ങരംകുളത്തും പരിസരങ്ങളിലും അപ്രതീക്ഷിത മഴ ആരംഭിച്ചത്.ഇതോടെ പലരും വഴിയിൽ കുടുങ്ങി.നിർത്താതെ ശക്തമായി പെയ്ത മഴ ഒന്നര മണിക്കൂറോളം നീണ്ടു.ചങ്ങരംകുളത്ത് സൺറൈസ് ഹോസ്പിറ്റൽ പരിസരം വെള്ളം നിറഞ്ഞു.റോഡിനിരുവശവം ഏറെ നേരം വെള്ളക്കെട്ടുണ്ടായി.9 മണിയോടെയാണ് മഴക്ക് ശമനമായത്.