09 May 2024 Thursday

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കന്ററി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ ഗാന്ധി ജയന്തി വാരാഘോഷം സമാപിച്ചു

ckmnews

ചങ്ങരംകുളം:പാവിട്ടപ്പുറംഅസ്സബാഹ് ഹയർ സെക്കന്ററി സ്കൂൾ ഗൈഡ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഒരാഴ്ചയായി നടന്ന ഗാന്ധിജയന്തി വാരാഘോഷം സമാപിച്ചു.സ്കൂൾ പരിസര ശുചീകരണം, ഹൈവേ ഓരത്തു പൂച്ചെടി വച്ചു പിടിപ്പിക്കൽ, കാന വൃത്തിയാക്കൽ, ഹൈവേ യിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞിട്ടുള്ള പ്ലാസ്റ്റിക് കുപ്പി ശേഖരണം തുടങ്ങിയ വിവിധ പരിപാടികൾക്കാണ് സമാപനം കുറിച്ചത്.പ്രിൻസിപ്പാൾ വില്ലിങ്ടൺ പി.വി, ഗൈഡ്സ് ക്യാപ്റ്റൻ സുമിത ടി എസ് അധ്യാപകരായ ജംസിയ ബിപി,സുരേഷ് ബാബു കെ.എം,ബഷീർ ടി എം എന്നിവർ സംസാരിച്ചു