09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്തിന് പുതിയ കെട്ടിടമൊരുങ്ങുന്നു 2.5 കോടിയുടെ പദ്ധതിക്ക് ഒക്ടോബർ 14ന് മന്ത്രി വി അബ്ദുറഹ്മാൻ തറക്കല്ലിടും

ckmnews


ചങ്ങരംകുളം: ആലംകോട് ഗ്രാമപഞ്ചായത്ത് രണ്ടര കൊടി ചിലവിൽ മൂന്ന് നിലകളിലായി നിർമിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ ഒക്ടോബർ 14 ന് കാലത്ത് 10 മണിക്ക് മന്ത്രി വി അബ്ദുറഹ്മാൻ നിർവ്വഹിക്കുമെന്ന് ആലംകോട് ഗ്രാമ പഞ്ചായത്ത് ഭരണസമതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പൊന്നാനി മണ്ഡലം 

 എം എൽ എ പി നന്ദകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അടങ്ങുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാട്ടുകാരും പരിപാടിയിൽ സംബന്ധിക്കും.ചങ്ങരംകുളം ഹൈവേയോട് ചേർന്ന് പഴയ കെട്ടിടം നിലനിനിരുന്ന സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടു കൂടിയുള്ള കെട്ടിടം ഒരുങ്ങുന്നത്.ആലംകോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ, വൈസ് പ്രസിഡന്റ് പ്രബിത ടീച്ചർ, മുഹമ്മദ്‌ ഷരീഫ്, സി കെ പ്രകാശൻ, ഷഹന നാസർ, വിനീത, തസ്‌നീം അബ്ദുൽ ബഷീർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു