09 May 2024 Thursday

കിസ്സാൻ സഭ മലപ്പുറം ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് കർഷക ധർണ്ണ നടത്തി

ckmnews


ചങ്ങരംകുളം:കേരളത്തിലെ സഹകരണ മേഖലയിൽ കേന്ദ്ര സർക്കാർ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ കിസ്സാൻ സഭ മലപ്പുറം ജില്ലാ കമ്മിറ്റി ചങ്ങരംകുളത്ത് കർഷക ധർണ്ണ നടത്തി.കർഷക ധർണ്ണ സിപിഐ സംസ്ഥാന കൗൺസിൽ അംഗം അജിത് കോളാടി ഉത്ഘാടനം ചെയ്തു.കിസ്സാൻ സഭ സംസ്ഥാന സമിതി അംഗം അബ്ദു അധ്യക്ഷനായ ചടങ്ങിൽ കിസ്സാൻ സഭ മലപ്പുറം ജില്ലാ സെക്രട്ടറി സൈദലവി, പൊന്നാനി മണ്ഡലം സെക്രട്ടറി പി രാജൻ,കിസ്സാൻ സഭ പൊന്നാനി മണ്ഡലം സെക്രട്ടറി വി എ റസാഖ്,പൊന്നാനി മണ്ഡലം പ്രസിഡന്റ്‌ എ കെ മൊഹമ്മദ് കുട്ടി,ജില്ലാ പഞ്ചായത്ത് മെമ്പർ എ കെ സുബൈർ തുടങ്ങിയവർ സംസാരിച്ചു, കിസ്സാൻ സഭ മണ്ഡലം കമ്മിറ്റി അംഗം സുബ്രഹ്മണ്യൻ നന്ദി പറഞ്ഞു.