09 May 2024 Thursday

കൊരട്ടിക്കര മാർ കൂറിലോസ് പള്ളി പെരുന്നാളിന് കൊടിയേറി

ckmnews


മലബാർ സ്വതന്ത്ര സുറിയാനി സഭ കൊരട്ടിക്കര മാർ കൂറിലോസ് പള്ളി പെരുന്നാളിന് ഞായറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം വികാരി ഫാ.മൈക്കിൾ ഗീവർഗീസ് കൊടിയേറ്റം നടത്തി.ഒക്ടോബർ 14 , 15 ശനി , ഞായർ ദിവസങ്ങളിലാണ് പെരുന്നാൾ ആഘോഷം.ശനിയാഴ്ച വൈകീട്ട് ആറിന് കൊരട്ടിക്കര പ്രിയദർശിനി മാർ ബഹനാം സഹദാ കുരിശ് പള്ളിയിൽ നിന്ന് വിളംബര ഘോഷയാത്ര ആരംഭിച്ച് കോടത്തുകുണ്ട് മാർ ഗീവർഗ്ഗീസ് സഹദാ കുരിശ് പള്ളിയിലെത്തിയ ശേഷം പള്ളിയിലെത്തും തുടർന്ന് സന്ധ്യാപ്രാർത്ഥന, പളളിക്ക് ചുറ്റും പ്രദക്ഷിണം , നേർച്ച വിളമ്പൽ എന്നിവ നടക്കും. സഭാ പരമാദ്ധ്യക്ഷൻ സിറിൾ മാർ ബസ്സേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികത്വം വഹിക്കും.രാത്രി ഒമ്പതിന് പ്രാദേശീക ദേശ പെരുന്നാൾ ആഘോഷം ആരംഭിച്ച് പുലർച്ച പള്ളിയിലെത്തും.ഞായറാഴ്ച രാവിലെ 8 ന് പ്രഭാത പ്രാർത്ഥന തുടർന്ന് വിശുദ്ധ മൂന്നിൻമേൽ കുർബ്ബാനക്ക് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികനാകും.പകൽ പെരുന്നാൾ ഉച്ചക്ക് ഒന്നിന് ആരംഭിച്ച് അഞ്ചിന് പള്ളിയിൽ സമാപിക്കും.പള്ളിക്ക് ചുറ്റും പ്രദക്ഷിണം, പൊതുസദ്യയോടെ പെരുന്നാൾ സമാപിക്കും.പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. മൈക്കിൾ ഗീവർഗ്ഗീസ് , സെക്രട്ടറി ബിജു ടി.വി, ട്രഷറർ എം.ടി. സോബിൻ , അബി ബോവാസ് , പി.വി. ബിജു എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മറ്റി നേതൃത്വം നൽകും