09 May 2024 Thursday

മംഗലത്തേരിയുടെ നിര്യാണത്തിൽ കാണി ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണം സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:കാണി ഫിലിം സൊസൈറ്റി പ്രസിഡണ്ടും സാമൂഹ്യസാംസ്ക്കാരിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന മംഗലത്തേരി നാരായണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന യോഗം അനുശോചനം രേഖപ്പെടുത്തി.അടാട്ട് വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു.ബ്രഹ്മദത്തൻ ഏർക്കര,എ.പി.ശ്രീധരൻ മാസ്റ്റർ,പി.രാജഗോപാലമേനോൻ,ടി.കൃഷ്ണൻ നായർ, വി.പരമേശ്വരൻ,ജയരാജൻ പി.കെ, ഷീല പി.ബി,ദിനേശൻ ടി.കെ, ശങ്കരനാരായണൻ പന്താവൂർ, വിജയൻ വാക്കേത്ത്,സോമൻസി.എസ്, രവീന്ദ്രൻ എം.വി, ശ്രീജ പി.ടി, ഗോപാലകൃഷ്ണൻ.കെ എന്നിവർ സംസാരിച്ചു.വി.മോഹനകൃഷ്ണൻ സ്വാഗതവും ജബ്ബാർ ആലങ്കോട് നന്ദിയും പറഞ്ഞു.