09 May 2024 Thursday

എം എസ് എം ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ഒക്ടോബർ 24 ന് ചാലിശ്ശേരിയിൽ നടക്കും

ckmnews

എം എസ് എം ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ഒക്ടോബർ 24 ന്  ചാലിശ്ശേരിയിൽ നടക്കും


ചങ്ങരംകുളം:എം എസ് എം മലപ്പുറം വെസ്റ്റ് ജില്ലാ ഹയർസെക്കൻഡറി വിദ്യാർത്ഥി സമ്മേളനം ഒക്ടോബർ 24 ന്  ചാലിശ്ശേരി അൻസാരി കൺവെൻഷൻ സെന്ററിൽ വച്ച് നടക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മൂവായിരത്തോളം വിദ്യാർത്ഥികൾ  സമ്മേളനത്തിൽ പങ്കെടുക്കും.ചാലിശ്ശേരി മസ്ജിദുൽ റഹ്മാനിൽ ചേർന്ന സ്വാഗതസംഘ യോഗം കെ. എൻ. എം ജില്ലാ പ്രവർത്തക സമിതി അംഗം വി.വി അബ്ദുറഹ്മാൻ ഹാജി ഉദ്ഘാടനം ചെയ്തു.   സ്വാഗതസംഘം ചെയർമാൻ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു.  പി. പി. എം അഷ്റഫ്, കെ ഹമീദ് മാസ്റ്റർ, കുഞ്ഞുമുഹമ്മദ് പന്താവൂർ,  ഫൈസൽ ബാബു സലഫി,കുഞ്ഞികോയ ചാലിശ്ശേരി, ഹമീദ് കോക്കൂർ, മുസ്തഫ സ്വലാഹി, അൽതാഫ് കളിയാട്ടമുക്ക്, മുസ്തഫ കോട്ടക്കൽ, എൻ. സൈനു, യാസിർ അൻസാരി, ഗഫൂർ കെ സംസാരിച്ചു.