09 May 2024 Thursday

ഐ .എ .എം. ഇ സംസ്ഥാന ശാസ്ത്ര മേള സ്‌റ്റംസോറിക്ക ഒക്ടോബർ 10 ന് പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ നടക്കും

ckmnews

ഐ .എ .എം. ഇ സംസ്ഥാന ശാസ്ത്ര മേള സ്‌റ്റംസോറിക്ക ഒക്ടോബർ 10 ന് പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂളിൽ നടക്കും


ചങ്ങരംകുളം:ന്യൂനപക്ഷ വിദ്യാഭ്യാസ രംഗത്തെ 450-ൽ പരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മയായ ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജ്യൂക്കേഷൻ (ഐ.എ.എം. ഇ ) സംഘടിപ്പിക്കുന്ന സംസ്ഥാന തല ശാസ്ത്ര മേള"സ്‌റ്റംസോറിക്ക"ഒക്ടോബർ 10 ചൊവ്വാഴ്ച മലപ്പുറം  പന്താവൂർ ഇർശാദ് ഇംഗ്ലീഷ് സ്കൂൾ കാമ്പസിൽ നടക്കും.വിദ്യാർത്ഥികളുടെ വൈജ്ഞാനികവും ശാസ്ത്ര -ഗണിതശാസ്ത്ര സാമൂഹ്യ ശാസ്ത്ര രംഗത്തെ അഭിരുചിയും ഗവേഷണ താൽപര്യവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.ശാസ്ത്രം സമൂഹം പരിസ്ഥിതി എന്ന പശ്ചാത്തലത്തിൽ കൃഷി, ഭക്ഷ്യസുരക്ഷ, ഊർജ്ജ വിഭവങ്ങൾ , ഗണിത വിജ്ഞാനം ,ആരോഗ്യ പരിസ്ഥിതി പ്രശ്നങ്ങളുടെ ഇടപെടലുകൾ എന്നിവ നിത്യജീവിതത്തിൽ പ്രായോഗികമാക്കുന്നതിന് പ്രാപ്തരാക്കുക എന്ന ഉപ തീമുകളോടെയാണ് മേള സജീവമാകുക.

തവനൂർ അഗ്രികൾചറൽ യൂണിവേഴ്സിറ്റി ഡീൻ ഓഫ് ഫാക്കൽറ്റി ഡോ. ജയൻ പി.ആർ ഉദ്ഘാടനം ചെയ്യും.ഐ.എ.എം. ഇ സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫ് അദ്ധ്യക്ഷത വഹിക്കും.ഡോ. പി.കെ അബ്ദുൽ ജബ്ബാർ  ( പ്രൊഫസർ കേളപ്പജി കോളേജ് ഓഫ് അഗ്രികൾച്ചറൽ എൻജിനീയറിംഗ് ടെക്നോളജി ) മുഖ്യപ്രഭാഷണം നിർവ്വഹിക്കും. കെ ഉമ്മർ മദനി, മുസ്തഫ സഖാഫി, പ്രൊഫ യു.സി അബ്ദുൾ മജീദ്, എൻ. മുഹമ്മദലി, അബ്ദുൾ കരീം സഖാഫി, അഫ്സൽ കൊളാരി തുടങ്ങിയവർ പങ്കെടുക്കും.ജനറൽ സെക്രട്ടറി വി.പി.എം ഇസ്ഹാഖ് സ്വാഗതവും വാരിയത്ത് മുഹമ്മദലി നന്ദിയും പറയും. എട്ട് റീജിയണുകളിൽ നൂറ്റി മൂന്ന് സ്കൂളുകളിൽ നിന്നും 22 മത്സര  ഇനങ്ങളിലായി ആയിരത്തിൽ പരം വിദ്യാർത്ഥികളാണ് മത്സരിക്കാനെത്തുന്നത്.വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ, പ്യൂവർ കൺസ്ട്രക്ഷൻ ഇംപ്രവൈസഡ് എക്സ് പരിമെന്റ്സ് തുടങ്ങിയ ഏരിയകളിൽ  ശാസ്ത്രീയ സമീപനം, നവീനത, സാങ്കേതിക ജ്ഞാനം, നിർമ്മാണ പാടവം, സമഗ്രത, ആകർഷകത്വം എന്നിവയാണ് മേളയുടെ മൂല്യനിർണ്ണയോപാധികൾ. മേളയുടെ മുന്നോടിയായി 101 അംഗ സ്വാഗത സംഘം രൂപീകരണം സെപ്റ്റംബർ 18 - ന് നടന്നു.വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം മത്സ്യബന്ധന - സാംസ്കാരിക - യുവജന കാര്യ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.ഐ. എ. എം.ഇ സംസ്ഥാന ഫിനാൻസ് സെക്രട്ടറി പ്രൊഫ. എ.കെ അബ്ദുൾ ഹമീദ് അദ്ധ്യക്ഷത വഹിക്കും. ഐ.എ.എം. ഇ സംസ്ഥാന സെക്രട്ടറി നൗഫൽ കോഡൂർ മുഖ്യപ്രഭാഷണം നടത്തും.പൊന്നാനി എം.എൽ.എ 

പി നന്ദകുമാർ, ഇർശാദ് കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്  കെ. സിദ്ദീഖ് മൗലവി അയിലക്കാട്, പ്രൊഫ . അനീസ് ഹൈദരി ഐ.എ.എം. ഇ സ്റ്റേറ്റ് ഭാരവാഹികൾ വിവിധ സ്ഥാപന മേധാവികൾ പങ്കെടുക്കും.സെക്രട്ടറി കെ എം അബ്ദുൾ ഖാദർ സ്വാഗതവും പ്രിൻസിപ്പാൾ ശരീഫ് ബുഖാരി നന്ദിയും പറയും.