09 May 2024 Thursday

സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡ് സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി:കരിവെള്ളൂർ മുരളി

ckmnews

സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡ് സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി:കരിവെള്ളൂർ മുരളി


എടപ്പാൾ:ഒക്ടോബർ ഒൻപത്, പത്ത് തീയ്യതികളിലായി എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടക മത്സര അവാർഡ് സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന അവാർഡ്‌ സമർപ്പണത്തിന് വലിയ ജനപങ്കാളിത്തം പ്രതീക്ഷിച്ചുകൊണ്ട്,വിപുലമായ ഒരുക്കങ്ങളാണ് അക്കാദമി നടത്തിയിട്ടുള്ളത്.ഇതിനോടനുബന്ധിച്ച് അക്കാദമിയുടെ പുസ്തകമേളയും ഉണ്ടായിരിക്കും.50% ഇളവിൽ പുസ്തകങ്ങൾ വാങ്ങാനുള്ള സൗകര്യവും മേളയിൽ ഒരുക്കിയിട്ടുണ്ട്