09 May 2024 Thursday

ചങ്ങരംകുളം മൂക്കുതലയിൽ യുവാവിന് തെരുവ് നായയുടെ കടിയേറ്റു

ckmnews

ചങ്ങരംകുളം : കോക്കൂർ സ്വദേശിയായ യുവാവിന് മൂക്കുതലയിൽ വെച്ച്  തെരുവ് നായയുടെ കടിയേറ്റു.അനൗൺസറും, ഓട്ടോ ഡ്രൈവറുമായ പരീക്കൽ വീട്ടിൽ നിഷാദി(47) നാണ് കടിയേറ്റത്.മൂക്കുതല  മടത്തിപ്പാടം പ്രദേശത്തെ വീട്ടിലേക്ക് ഓട്ടോ യിൽ വീട്ടു സാധനങ്ങളുമായി പോയി പോയപ്പോളാണ് സംഭവം.സാധനങ്ങൾ ഇറക്കുന്നതിനിടെ തൊട്ടടുത്ത് കിടന്നിരുന്ന തെരുവ് നായ ഓടി വന്ന് കടിക്കുകയായിരുന്നു.ഉടൻ തന്നെ നിഷാദിനെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.നിഷാദിന് കാലിനാണ് കടിയേറ്റത്.