09 May 2024 Thursday

ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ അച്ചടക്ക ലംഘനം: ജില്ലാ നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച സംഭവത്തിൽ ഡി സിസിയുടെ നടപടി കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി മരവിപ്പിച്ചു.പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പിടി ഖാദറിനെ നീക്കി

ckmnews

ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിലെ അച്ചടക്ക ലംഘനം: ജില്ലാ നേതൃത്വത്തിന്റെ വിപ്പ് ലംഘിച്ച സംഭവത്തിൽ ഡി സിസിയുടെ നടപടി


കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി മരവിപ്പിച്ചു.പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പിടി ഖാദറിനെ നീക്കി


ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫിലുണ്ടായ തർക്കങ്ങൾ പരിഹരിക്കുന്നതിന്  ജില്ലാ കോൺഗ്രസ് നൽകിയ വിപ്പ്  ലംഘിച്ച ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിക്കെതിരെ നടപടിയുമായി ഡിസിസി.ഡിസിസിയുടെ വിപ്പ് ലംഘിച്ചത് ഗുരുതരമായ അച്ചടക്കലംഘനമാണെന്നും ഇത് യുഡിഎഫിന്റെ കെട്ടുറപ്പിനെ ബാധിച്ചെന്നും കാണിച്ചാണ് സിസിയുടെ നടപടി. സംഭവത്തിൽ കോൺഗ്രസ് ആലംകോട് മണ്ഡലം കമ്മിറ്റി ഡിസിസി മരവിപ്പിച്ചു.പെരുമ്പടപ്പ് ബ്ളോക്ക് പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് പിടി ഖാദറിനെ നീക്കിയതായും പാർട്ടിയുടെ തീരുമാനത്തിന് വിരുദ്ധമായി മത്സരിച്ച കെപി പ്രേമനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തതായും ഡിസിസി അറിയിച്ചു.ബാങ്ക് തിരഞ്ഞെടുപ്പ് ലീഗ് ബഹിഷ്കരിക്കുകയും യുഡിഎഫ് സംവിധാനത്തിൽ നിന്ന് ലീഗ് വിട്ട് നിൽക്കുകയും ചെയ്തിരുന്നു.ലീഗ് നേതൃത്വം സംഭവത്തിൽ കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെയാണ് ജില്ലാ കോൺഗ്രസ് നേതൃത്വം കടുത്ത നടപടികളിലേക്ക് നീങ്ങിയത്.ഇതോടെ ലീഗും കോൺഗ്രസും ആലംകോട് പഞ്ചായത്തിൽ നിലനിൽക്കുന്ന ഭിന്നതക്ക് പരിഹാരമാകുമെന്നാണ് ജില്ലാ യുഡിഎഫ് നേതൃത്വം കണക്ക് കൂട്ടുന്നത്.