08 May 2024 Wednesday

എടപ്പാള്‍ പഞ്ചായത്ത് ഓഫീസ് അണുനശീകരണം നടത്തി

ckmnews

*എടപ്പാൾ പഞ്ചായത്ത് അണുനശീകരണം നടത്തി.*


എടപ്പാൾ :എടപ്പാൾ ഗ്രാമപഞ്ചായത്തിലെ നാല് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഏതാനും ദിവസങ്ങളായി അടഞ്ഞു കിടന്നിരുന്ന പഞ്ചായത്ത് ഓഫീസും പഞ്ചായത്ത് കോവിഡ് കെയർ സെറ്ററും അണുനശീകരണം നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് പി പി ബിജോയിയുടെയും സെക്രട്ടറിയുടെയും ആവശ്യപ്രകാരം ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി താലൂക്ക് കമ്മിറ്റി അപകടം രക്ഷാസേന ചങ്ങരംകുളം യൂണിറ്റും സംയുക്തമായി പ്രൊഫഷണൽ ഡിസിന്‍ഫെക്ഷന്‍ ടീമിന്‍റ്  സഹകരണത്തോടെ ആണ് അണുനശീകരണം നടത്തിയത്.അണുനശീകരണത്തിന് അജി കോലളമ്പ് സജയ് പൊൽപ്പാക്കര ,സുജിത്ത് ,, എന്നിവർ നേതൃത്വം നൽകി.