09 May 2024 Thursday

കഥകളി മേളാചാര്യ സ്മാരക ട്രസ്റ്റ് പുരസ്‌കാരം ചെണ്ട കലാകാരൻ വെള്ളിത്തിരുത്തി ഉണ്ണിനായർക്ക്

ckmnews

കഥകളി മേളാചാര്യ സ്മാരക ട്രസ്റ്റ് പുരസ്‌കാരം ചെണ്ട കലാകാരൻ വെള്ളിത്തിരുത്തി ഉണ്ണിനായർക്ക്


എടപ്പാൾ:കഥകളി മേളാചാര്യ സ്മാരക ട്രസ്റ്റ് പുരസ്‌കാരത്തിന് ചെണ്ട കലാകാരൻ വെള്ളിത്തിരുത്തി ഉണ്ണിനായർ അർഹനായി.14-ന് കാറൽമണ്ണ കുഞ്ചുനായർ സ്മാരക ട്രസ്റ്റ് ഹാളിൽ നടക്കുന്ന ട്രസ്റ്റിന്റെ 16-ാം വാർഷികാഘോഷ ചടങ്ങിൽ വെച്ച് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ 25000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം സമ്മാനിക്കും.പഞ്ചാരിമേളം, കഥകളി എന്നിവയും നടക്കും.