09 May 2024 Thursday

പാർട്ടിയിൽ ഭിന്നത എന്ന വാർത്ത അടിസ്ഥാനരഹിതം:ആലംകോട്ട് പഞ്ചായത്തിലെ കോൺഗ്രസ് ഒറ്റക്കെട്ട്:ഹുറൈർ കൊടക്കാട്ട്

ckmnews

പാർട്ടിയിൽ ഭിന്നത എന്ന വാർത്ത അടിസ്ഥാനരഹിതം:ആലംകോട്ട് പഞ്ചായത്തിലെ കോൺഗ്രസ് ഒറ്റക്കെട്ട്:ഹുറൈർ കൊടക്കാട്ട്


ചങ്ങരംകുളം: ആലംകോട് പഞ്ചായത്തിൽ ചങ്ങരംകുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റിനെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പാർട്ടിയിൽ ഭിന്നത നിലനിൽക്കുന്നു എന്ന നിലക്ക് വാർത്ത അടിസ്ഥാന രഹിതമാണെന്ന് ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ഹുറൈർ കൊടക്കാട്ട് പറഞ്ഞു.ഇത്തരം വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നതായി ശ്രദ്ധത്തിൽ പെട്ടിരുന്നു.വാർത്തയുടെ ഉറവിടം വ്യക്തമല്ല എന്നും വാർത്തക്ക് പിന്നിൽ ദുരുദ്ദേശങ്ങൾ ഉണ്ടെന്നും ഹുറൈർ പറഞ്ഞു.എല്ലാവരെയും വിശ്വാസത്തിൽ എടുത്ത് ബാങ്ക് തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിട്ട പോലെ തന്നെ ഇതും കൈകാര്യം ചെയ്യാൻ പാർട്ടിക്ക് അറിയാമെന്നും അദ്ദേഹം കൂട്ടി ചേർത്തു.