09 May 2024 Thursday

ചിയ്യാനൂർ റഹ്മ റിലീഫ് കമ്മിറ്റി ചികിത്സ സഹായം കൈമാറി

ckmnews


ചങ്ങരംകുളം:ഭാര്യയും,പിഞ്ചുകുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ യുവാവിന്റെ രോഗ ചികിത്സക്കായി സഹായ ഫണ്ട്‌ കൈമാറി.ചിയ്യാനൂർ ബിലാൽ മസ്ജിദിന് കീഴിലുള്ള റഹ്മ റിലീഫ് ആൻഡ്  റിഹാബിലിറ്റേഷൻ ട്രസ്റ്റ്‌ ആണ് ധനസഹായം നൽകിയത്.സഹായ വിതരണം റഹ്മ റിലീഫ്  പ്രവർത്തകർ പള്ളി ഇമാം ഇബ്രാഹിംമൗലവി ക്ക്‌ നൽകി ഉത്ഘാടനം ചെയ്തു.ചടങ്ങിൽ പള്ളി കമ്മിറ്റി പ്രസിഡന്റ്‌ വിപി അബ്ദുൽ ഖാദർ, സെക്രട്ടറി ഹുസൈൻ ചിയ്യാനൂർ, ട്രഷറർ ഫൈസൽ കെ വി, ഹസൻ ചിയ്യാനൂർ,അഷ്‌റഫ്‌ പി വി,റസാഖ് കിളിയിൽ, റഫീഖ് ടി കെ, റയീസ്, ഫാറൂഖ് എ എം, സബാഹുദ്ധീൻ വി പി  എന്നിവർ സംബന്ധിച്ചു.