09 May 2024 Thursday

ചങ്ങരംകുളം പെരുമുക്കിൽ യോഗ ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു.

ckmnews

ചങ്ങരംകുളം പെരുമുക്കിൽ യോഗ ക്ലാസ്സ്‌  ഉത്ഘാടനം ചെയ്തു.


ചങ്ങരംകുളം : ഇന്റർ നാഷണൽ ഗോൾഡൻ ഫാൽക്കൻ കരാട്ടെ (ഐ ജി എഫ് കെ )യുടെ കീഴിൽ യോഗ ക്ലാസ്സ്‌ ആരംഭിച്ചു.

പേരുമുക്കിൽ ആരംഭിച്ച യോഗ ക്ലാസ്സിന്റെ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പ്രഭിത ടീച്ചർ നിർവഹിച്ചു.റമീഷഷെറിൻ അധ്യക്ഷത വഹിച്ചു.അബൂബക്കർ റഫീഖ്,അശ്വതി സുഹാസ് ക്ലാസുകൾക്ക് നേതൃത്വം നൽകി.പുഷ്പവല്ലി, റിൻഷി, ബോബി, സുമയ്യ, സഫീന,ഹിസാന,ശ്രീജഎന്നിവർ പങ്കെടുത്തു.