09 May 2024 Thursday

ലോക വയോജന ദിനത്തിൽ കനിവ് അന്തേവാസികൾക്ക് വിനോദ യാത്രയൊരുക്കി സംഘാടകർ മാതൃകയായി

ckmnews


കുന്നംകുളം:ലോക വയോജന ദിനത്തിൽ ചിറമനേങ്ങാട് കനിവ് ചാരിറ്റബിൾ ട്രസ്റ്റിലെ എന്റെ വീട്  അന്തേവാസികൾക്ക് വിനോദയാത്രയൊരുക്കി കനിവ്  ട്രസ്റ്റ്  സംഘാടകർ മാതൃകയായി. ജീവിത സായാഹ്നങ്ങളിൽ വിധിയുടെ കൈകളിൽ അകപ്പെട്ട് കനിവിൽ കഴിയേണ്ടി വന്ന അമ്മമാർക്കായി ഞായറാഴ്ച വൈകീട്ടോടെ  കലശമല സന്ദർശിക്കുകയും സംഘാടകർ ഇവർക്കൊരുമിച്ച് കളിച്ചും ചിരിച്ചും പാട്ടു പാടിയും രണ്ട് മണിക്കൂറോളം അവരെ സന്തോഷിപ്പിച്ചു.ഇവർക്കൊപ്പം മരത്തം കോട് ഹൈസ്ക്കൂൾ എൻ എസ് എസ് വിദ്യാർത്ഥികളും പങ്കെടുത്തു. കനിവ് അന്തേവാസികളുടെ  വിനോദയാത്രക്ക്  കനിവ് ട്രസ്റ്റ്  ട്രഷറർ റ്റി എ. ഉസ്മാൻ, മാനേജർ ബാപ്പു നു വി. മുഹമ്മദ്, അൻസാർ കെയർ ഇൻ ചാർജ് എസ് ജമീല , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനിത ട്ടീച്ചർ , തേജസ് കോളേജ് യൂണിയൻ ചെയർമാൻ ഹരിദേവ് , ആർക്കി ടെക് ആഷിഖ് മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.