09 May 2024 Thursday

മൈത്രി വായനശാല ക്വിസ്സ് മത്സരവും ഉപന്യാസ മത്സരവും പരിസര ശുചീകരണവും സംഘടിപ്പിച്ചു.

ckmnews



എരമംഗലം:ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ച് മൈത്രി വായനശാല ക്വിസ്സ് മത്സരവും പരിസര ശുചീകരണവും  സംഘടിപ്പിച്ചു.ചടങ്ങിൽ വർത്തമാനകാലത്ത് ഗാന്ധി ദർശനങ്ങളുടെ പ്രസക്തി എന്ന വിഷയത്തെ ആസ്‌പദമാക്കി ഉപന്യാസ മത്സരവും നടന്നു.എൽപി,യുപി,എച്ച്എസ് വിഭാഗങ്ങളിൽ നിന്ന് 30 വിദ്യാർത്ഥികൾ പങ്കെടുത്തു.മത്സരങ്ങൾക്കും, ശുചീകരണ പ്രവർത്തനങ്ങൾക്കും രക്ഷധികാരി രുദ്രൻ വാരിയത്ത്, ജോയിന്റ് സെക്രട്ടറി സി. ടി. സലീം, ലൈബ്രറിയൻ സബിത തുടങ്ങിയവർ നേതൃത്വം നൽകി. പ്രസിഡന്റ് കരീം ഇല്ലത്തേൽ, സെക്രട്ടറി സലാം മലയംകുളത്തേൽ,  തുടങ്ങിവരും പങ്കെടുത്തു