09 May 2024 Thursday

പൊന്നാനി മേഖല റാഫ് ന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു

ckmnews


എടപ്പാൾ:ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് പൊന്നാനി മേഖല റാഫ് ന്റെ നേതൃത്വത്തിൽ ഡ്രൈവർമാർക്കും വിദ്യാർത്ഥികൾക്കുമായി  ബോധവത്കരണ ക്ലാസും ലഘുലേഖ വിതരണവും നടത്തി.പരിപാടിയുടെ ഭാഗമായി തൃക്കണാപുരം എ.എൽ.പി.സ്കൂൾ കണ്ടനകം കെഎസ്ആർടിസി ഡിപ്പോ പരിസരം ചങ്ങരംകുളം ബസ് സ്റ്റാന്റെ പരിസരം എന്നിവിടങ്ങളിൽ ശുചീകരണ പ്രവൃത്തിയും നടത്തി.തൃക്കണാപുരം എ.എൽ.പി.സ്കൂളിൽ നടന്ന പരിപാടിക്ക് മേഖലാ പ്രസിഡന്റെ ബാലൻ പുളിക്കൽ അധ്യക്ഷത വഹിച്ചു. റാഫ് ജില്ല വർക്കിംഗ് പ്രസിഡന്റ് ഇടവേള റാഫി ഉദ്ഘാടനം ചെയ്തു.അംഗൾക്കുള്ള ഐഡി കാർഡ് വിതരണം സംസ്ഥാന വനിതാ ഫോറം ട്രഷറർ സാബിറ ചേളാരി നിർവ്വഹിച്ചു.താലൂക്ക് സെക്രട്ടറി ദാസ് കുറ്റിപ്പാല മുഖ്യപ്രഭാഷണം നടത്തി.ശ്രീവിദ്യ രാമനാട്ടുകര,രവീന്ദ്രൻ,ഉബൈദ്.നാരായണൻ,സലാം വട്ടംകുളം,സുനിൽ ചങ്ങരംകുളം,ബാലകൃഷ്ണൻ,മാനു,അബ്ദുട്ടി ചങ്ങരംകുളം,അബ്ദുൽ ഖാദർ വട്ടംകുളം,മൊയ്ദുട്ടി കാലടി പഞ്ചായത്ത് മെമ്പർ ബഷീർ, നീലകണ്ഠൻ ചങ്ങരംകുളം,റഫീക് വട്ടംകുളം എന്നിവർ ആശംസകളും നേർന്നു.കെ ഉണ്ണികൃഷ്ണൻ മാസ്റ്റർ സ്വാതവും. ദിവ്യ ടീച്ചർ ചടങ്ങിന് നന്ദിയും പറഞ്ഞു