09 May 2024 Thursday

അഷ്‌റഫ്‌ പന്താവൂർ അനുസ്മരണവും ജീവൻ സുരക്ഷാ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ചു

ckmnews


ചങ്ങരംകുളം:അഷ്‌റഫ്‌ പന്താവൂർ അനുസ്മരണവും ജീവൻ സുരക്ഷാ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ചു.ചങ്ങരംകുളത്ത്‌ ഹൈവേ ജംഗ്ഷനിൽ നടന്ന പരിപാടിയിൽ പിപിഎം അഷ്‌റഫ്‌ അദ്ധ്യക്ഷത വഹിച്ചു.ഷാനവാസ്‌ വട്ടത്തൂർ, ടിവി മുഹമ്മദ്‌ അബ്ദുറഹ്മാൻ,കുഞ്ഞഹമ്മദ്‌ പന്താവൂർ, സിഎം യൂസഫ്‌, ജമാൽ പനമ്പാട്‌,മുജീബ്‌ കോക്കൂർ,അബ്ദുട്ടി വളയംകുളം, കെ അനസ്‌ യൂസഫ്‌ യാസീൻ, അൻവർ ശാന്തപുരം, ശോഭിൻ മൂർക്കനാട്‌, അജി കോലൊളമ്പ്‌ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.കേരള ഫയർ &റെസ്ക്യൂ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാ പരിശീലനവും ബോധവത്ക്കരണവും ഉണ്ടായിരുന്നു.അശറഫ് പന്താവൂരിന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്