09 May 2024 Thursday

ആലംകോട് ഗ്രാമ പഞ്ചായത്ത് മാലിന്യമുക്തം നവകേരളം ക്യാമ്പയിന് തുടക്കം

ckmnews


ചങ്ങരംകുളം:ആലംകോട് ഗ്രാമ പഞ്ചായത്ത് സ്കൂൾ തല  മാലിന്യമുക്തം നവകേരളം ക്യാമ്പയിന് തുടക്കമായി.കോക്കൂർ എ എച്ച് എം ജി എച്ച് എസ് സ്കൂളിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പ്രഭിത ടീച്ചർ ഉദ്ഘാടനം ചെയ്തു.മുഹമ്മദ് ഷരീഫ് അധ്യക്ഷത വഹിച്ചു.സി കെ പ്രകാശൻ, അബ്ദുൾ മജീദ് എന്നിവർ ആശംസകൾ നേർന്നു. തൊഴിലുറപ്പ് തൊഴിലാളികൾ,കുടുംബശീ അംഗങ്ങൾ യുവജന സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കാളികളായി. മൈമൂന ഫാറൂഖ് സ്വാഗതവും ആസിയ ഇബ്രാഹിം നന്ദിയും പറഞ്ഞു