09 May 2024 Thursday

ആലംകോട് പഞ്ചായത്തിൽ ഇനി ഒറ്റക്ക് പ്രവർത്തിക്കാൻ തീരുമാനിച്ച് ലീഗ്

ckmnews

ആലംകോട് പഞ്ചായത്തിൽ ഇനി ഒറ്റക്ക് പ്രവർത്തിക്കാൻ തീരുമാനിച്ച് ലീഗ്


ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ ഇനി ഒറ്റക്ക് പ്രവർത്തിക്കാൻ ലീഗ് തീരുമാനം.ഞായറാഴ്ച വൈകിയിട്ട് ചങ്ങരംകുളം ലീഗ് ഓഫീസിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.ഇതോടെ പതിറ്റാണ്ടുകളായി ആലംകോട് പഞ്ചായത്തിൽ നില നിന്ന യുഡിഎഫ് മുന്നണി സംവിധാനമാണ് പൊളിഞ്ഞത്.ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ലീഗ് കോൺഗ്രസ് ബന്ധം വേർപ്പെടുത്തിയത്.തർക്കം പരിഹരിക്കാനുള്ള നേതൃത്വത്തിന്റെ ശ്രമങ്ങൾ ഒരു വിഭാഗം പ്രവർത്തകരുടെ പിടിവാശി മൂലം വിഫലമാകുകയായിരുന്നു.