09 May 2024 Thursday

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ശുചീകരണ പ്രവർത്തികൾ നടത്തി

ckmnews

പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ശുചീകരണ പ്രവർത്തികൾ നടത്തി


ചങ്ങരംകുളം:പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ ശുചീകരണ പ്രവർത്തികൾ നടത്തി.ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരവധി സേവന പ്രവർത്തനങ്ങളാണ് ബിജെപി നടത്തിവരുന്നത്.യുവമോർച്ച ചങ്ങരംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പാൾ ഹോസ്പിറ്റലുമായി സഹകരിച്ച് നിരവധി യുവാക്കൾ രക്തദാനം ചെയ്തു.ബിജെപി സംസ്ഥാന കമ്മിറ്റി അംഗം കെ ജനചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനവും, സംസ്ഥാന കമ്മിറ്റി അംഗം കെ കെ സുരേന്ദ്രൻ മുഖ്യപ്രഭാഷണവും നടത്തി.ബിജെപി മണ്ഡലം പ്രസിഡണ്ട് പ്രസാദ് പടിഞ്ഞാക്കര ചടങ്ങുകളുടെ അധ്യക്ഷത വഹിച്ചു.ജനാർദ്ദനൻ പട്ടേരി 

ടി ഗോപാലകൃഷ്ണൻ ശ്രീനി വാരനാട്

പ്രിന്റു മഹാദേവ്

കൃഷ്ണൻ പാവിട്ടപ്പുറം

സുബി ചേലയ്ക്കൽ മണികണ്ഠൻ പന്താവൂർ

സുധാകരൻ നന്നംമുക്ക് എന്നിവർ സംസാരിച്ചു