09 May 2024 Thursday

ആലംകോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് കോക്കൂർ ഹൈസ്കൂളിൽ തുടക്കമായി

ckmnews

ആലംകോട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് കോക്കൂർ ഹൈസ്കൂളിൽ തുടക്കമായി


ചങ്ങരംകുളം: ആലംകോട് ഗ്രാമ പഞ്ചായത്ത് കേരളോത്സവം തുടങ്ങി.കോക്കൂർ ഹൈസ്കൂളിൽ കായിക ഇനത്തിലെ ഫുട്ബോൾ മത്സരത്തോടെയാണ്  തുടക്കം കുറിച്ചത്.കോക്കൂർ സ്കൂൾ ഗ്രൗണ്ടിൽ ആരംഭിച്ച ഫുട്ബോൾ മത്സരം പി നന്ദകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ വി ഷഹീർ അധ്യക്ഷത വഹിച്ചു. സി രാമദാസ്, സി കെ പ്രകാശൻ, അബ്ദുൾ മജീദ് തുടങ്ങിയർ സംസാരിച്ചു.മുപ്പത്തിയൊന്ന് ടീമുകളാണ് രണ്ട് ദിവസങ്ങളിലായുള്ള മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.