09 May 2024 Thursday

അൻഷിഫക്ക് മീലാദ് സമ്മേളന വേദിയിൽ സ്വർണ പതകം സമ്മാനിച്ചു

ckmnews

അൻഷിഫക്ക് മീലാദ് സമ്മേളന വേദിയിൽ സ്വർണ പതകം സമ്മാനിച്ചു


ചങ്ങരംകുളം : ഇസ്‌ലാമിക് എജുക്കേഷനൽ ബോർഡ് 2023 ൽ നടത്തിയ പത്താം ക്ലാസ്  പൊതു പരീക്ഷയിൽ നന്നംമുക്ക് റെയ്ഞ്ചിൽ ഏറ്റവും കുടുതൽ മാർക്ക് നേടിയ ചേലക്കടവ് നജ്മുൽ ഹുദാ മദ്രസ വിദ്യാർത്ഥിനി പി അൻഷിഫക്ക്  മീലാദ് സമ്മേളന വേദിയിൽ സ്വർണ പതകം സമ്മാനിച്ചു.എസ് ജെ എം നന്നംമുക്ക് റെയ്ഞ്ച് ഫിനാൻസ് സെക്രട്ടറി പി പി നൗഫൽ സഅദി അനുമോദന പ്രഭാഷണം നടത്തി.മഹല്ല് ഖത്തീബ് ഇസ്മാഈൽ ബാഖവി ഒതളൂർ,  സെക്രട്ടറി പി എം ഫൈസൽ, സ്വാഗതം സംഘം ചെയർമാൻ ടി വി അഷ്റഫ് , ട്രഷറർ ടി വി കരിം, എസ് വൈ എസ് യൂണിറ്റ് സെക്രട്ടറി എം വി റാഷിദ് , കെ വി ഫൈസൽ , ടി വി റഹീം, പി എം റാഫി , സദർ മുഅല്ലിം  വി ശിഹാബുദ്ധീൻ മുസ്‌ലിയാർ, സിദ്ധീഖ് അഹ്സനി, ആളത്ത് അഷ്റഫ് മുസ്‌ലിയാർ സംബന്ധിച്ചു.