09 May 2024 Thursday

കോൺഗ്രസ്സ് ഒറ്റക്ക് മത്സരിക്കട്ടെ,ലീഗ് തീരുമാനം ഇങ്ങനെ' വോട്ടെടുപ്പിൽ നിന്ന് മാറി നിൽക്കാം കോൺഗ്രസ് ലീഗ് തർക്കത്തിനിടെ ചങ്ങരംകുളം സർവീസ് സഹകരണ ബാങ്ക് തെരെഞ്ഞെടുപ്പ് നാളെ നടക്കും:കനത്ത പോലീസ് സുരക്ഷ

ckmnews



ചങ്ങരംകുളം :കോൺഗ്രസ് ലീഗ് തർക്കം നില നിൽക്കെ ചങ്ങരംകളംസർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് ഞായറാഴ്ച നടക്കും.യുഡിഎഫ് നിയന്ത്രണത്തിലുള്ള ബാങ്കിലെ തിരഞ്ഞെടുപ്പിൽ    മുന്നണികൾ തമ്മിലുണ്ടായ സീറ്റ് തർക്കത്തിന്റെ പശ്ചാതലത്തിൽ കനത്ത പോലീസ് സുരക്ഷയോടെ ആയിരിക്കും തെരെഞ്ഞെടുപ്പ് നടക്കുക.ശനിയാഴ്ച വൈകിട്ട് ലീഗ് ഓഫീസിൽ നടന്ന ചർച്ചയിൽ തെരെഞ്ഞെടുപ്പിൽ നിന്ന് പൂർണ്ണമായും വിട്ട് നിൽക്കാനും തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമാനുമാണ് ലീഗ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.ഇതോടെപഞ്ചായത്തിലെ യുഡിഎഫ് ബന്ധം കൂടുതൽ വശളാവുമെന്നാണ് സൂചന.


തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി കോൺഗ്രസും,മുസ്ലിംലീഗും വേർതിരിഞ്ഞ് നോമിനേഷൻ നൽകിയതാണ് യുഡിഎഫിനുള്ളിൽ ഭിന്നത രൂക്ഷമാക്കിയത്.ബാങ്ക് ബോർഡിലേക്ക് ലീഗിന് നൽകി വന്ന സീറ്റിന്റെ എണ്ണം കുറച്ചതോടെയാണ് ലീഗ് ഒറ്റക്ക് 5സീറ്റിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയത്.പ്രശ്നം പരിഹരിക്കാൻ യുഡിഎഫ് നടത്തിയ ചർച്ചകൾ ധാരണയിലെത്താതെ വന്നതോടെ പ്രശ്നം സങ്കീർണമാകുകയായിരുന്നു.പ്രശ്നത്തിൽ കോൺഗ്രസിന്റെ ജില്ലാ നേതൃത്വം ഇടപെട്ട് ലീഗിനെ അനുയയിപ്പിച്ച് മൂന്ന് സീറ്റ് ലീഗിന് നൽകി മത്സരത്തിന് ധാരണയാക്കുകയും മത്സര രംഗത്തുള്ള കോൺഗ്രസ് അംഗങ്ങളുടെ പട്ടിക ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് തന്നെ പുറത്തിറക്കുകയും ചെയ്തിരുന്നു.എന്നാൽ പ്രാദേശിക കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം മൂന്ന് ജനറൽ സീറ്റുകൾ ലീഗിന് നൽകാൻ കഴിയില്ലെന്ന നിലപാട് കടുപ്പിച്ചതാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കിയത്.പ്രശ്ന പരിഹാരത്തിന് വിഎസ് ജോയിയുടെ നിർദേശപ്രകാരം ഡിസിസി ജനറൽ സെക്രട്ടറി മധുസൂദൻ,യുഡിഎഫ് ജില്ലാ ചെയർമാൻ കൂടിയായ പിടി അജയ് മോഹനൻ എന്നിവരുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച വൈകിയിട്ട് ചങ്ങരംകുളത്തെ ഇന്ദിരാഭവനിൽ ചേർന്ന അവസാന ഘട്ട ചർച്ചയും പരാജയപ്പെട്ടതോടെയാണ്  പഞ്ചായത്തിനകത്തെ ലീഗ് കോൺഗ്രസ് ബന്ധം പൂർണ്ണമായും ഭിന്നതയിലെത്തിയത്.കോൺഗ്രസ് ഒറ്റക്ക് ബാങ്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യത്തിൽ ഒരു വിഭാഗം  കോൺഗ്രസ് പ്രവർത്തകർ ഉറച്ച നിന്നതാണ് ഡിസിസിയെ പ്രതിരോധത്തിലാക്കിയത്.ഡിസിസിയുടെ തീരുമാനത്തെ ധിക്കരിച്ച് പ്രാദേശിക കോൺഗ്രസ്സ് തീരുമാനത്തിൽ ഡിസിസി എന്ത് തീരുമാനമെടുക്കുമെന്നാണ് ഇനി നോക്കി കാണേണ്ടത്.എന്നാൽ വിട്ട് വീഴ്ച ചെയ്ത് പ്രശ്നം പരിഹരിക്കാൻ ലീഗ് നേതൃത്വം എടുത്ത തീരുമാനത്തിന് ലീഗ് പ്രവർത്തകർ വഴങ്ങിയെങ്കിലും  നിലവിലെ സാഹചര്യത്തിൽ   പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുടെ തീരുമാനങ്ങൾക്ക് മുന്നിൽ മുട്ട് മടക്കേണ്ട എന്ന നിലപാടിലാണ് ലീഗ് പ്രവർത്തകർ.ലീഗിന്റെ പ്രവർത്തകരുടെ യോഗത്തിൽ പ്രവർത്തകരുടെ കൂടി വികാരം കണക്കിലെടുത്ത് തൽക്കാലം തിരഞ്ഞെടുപ്പ് പൂർണ്ണമായും ബഹിഷ്കരിച്ച് മാറി നിൽക്കാൻ നേതൃത്വം തീരുമാനം എടുക്കുകയായിരുന്നു.എന്നാൽ പതിറ്റാണ്ടുകളായി ആലംകോട് പഞ്ചായത്തിൽ നില നിന്നിരുന്ന ലീഗ് കോൺഗ്രസ്സ് ബന്ധം തകർക്കുന്ന തീരുമാനങ്ങളിൽ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തൃപ്തരല്ലെന്നാണ് വിവരം