09 May 2024 Thursday

ചങ്ങരംകുളം മൂക്കുതലയിൽ കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി

ckmnews


ചങ്ങരംകുളം:മൂക്കുതലയിൽ കിണറ്റിൽ വീണ പോത്തിനെ ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി.മൂക്കുതല നസ്രാണിക്കുന്ന് താമസിക്കുന്ന പറവത്തേൽ ചാക്കോച്ചന്റെ പോത്താണ് കിണറ്റിൽ വീണത്.വെള്ളിയാഴ്ച കാലത്ത് 9 മണിയോടെയാണ് സംഭവം.ചാക്കോച്ചന്റെ വീട്ടുവളപ്പിലെ വെള്ളം നിറഞ്ഞ കിണറ്റിൽ പോത്ത് അബദ്ധത്തിൽ വീഴുകയായിരുന്നു.പോത്തിനെ രക്ഷപ്പെടുത്താൻ കഴിയാതെ വന്നതോടെ നാട്ടുകാർ പൊന്നാനി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.തുടർന്ന് ഫയർഫോഴ്സ് ഉദ്ധ്യോഗസ്ഥരെത്തി നാട്ടുകാരുടെ സഹായത്തോടെ ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം പോത്തിനെ കിണറ്റിൽ നിന്ന് കരക്കെത്തിച്ചു.നിസാര പരിക്കുകളോടെ പോത്തിനെ രക്ഷപ്പെടുത്താൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ചാക്കോച്ചൻ